കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെ മൈസൂരുവിൽ എത്തുന്ന ഇരുവരും റോഡ് മാർഗമായിരിക്കും ബത്തേരിയിലെത്തുക.
നാമ നിർദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സോണിയ കേരളത്തിലെത്തുന്നത്. സോണിയയും രാഹുലും പ്രിയങ്കയും ഒരുമിച്ച് വയനാട്ടിലെത്തുന്നതും ആദ്യമാണ്.
കഴിഞ്ഞ രണ്ടു തവണ രാഹുൽ വയനാടിനെ പ്രതിനിധീകരിച്ച് മത്സരിച്ചപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോണിയക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.
നാളെ രാവിലെ 11ന് കൽപറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും റോഡ് ഷോ ആയി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചായിരിക്കും പ്രിയങ്ക പത്രിക സമർപ്പിക്കുക. റോഡ് ഷോയിൽ സോണിയയും ഖാർഗെയും രാഹുലും ഒരുമിച്ച് അണിനിരന്നേക്കും.
പ്രിയങ്കയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സംസ്ഥാന ദേശീയ നേതാക്കൾ വയനാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.