സൂരജ് പാലാക്കാരൻ സിനിമ പ്രവർത്തകയെയും അപമാനിച്ചെന്ന്​; നിജസ്ഥിതി തേടി ഹൈകോടതി

കൊച്ചി: ദലിത് യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ അറസ്റ്റിലായ യുട്യൂബർ സൂരജ് പാലാക്കാരൻ തൃശൂരിലെ സിനിമ പ്രവർത്തകയെയും അപമാനിച്ചിട്ടുണ്ടെന്ന ആരോപണത്തിന്‍റെ നിജസ്ഥിതി തേടി ഹൈകോടതി. സൂരജ്​ നൽകിയ ജാമ്യ ഹരജിയെ എതിർത്ത്​​ പരാതിക്കാരി ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ്​ ജസ്റ്റിസ്​ മേരി ജോസഫ്​ വിശദാംശങ്ങൾ തേടിയത്​. തുടർന്ന്​ ജാമ്യ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിക്കുന്ന തരത്തിൽ ഇന്റർവ്യൂ നൽകിയെന്ന കേസിലാണ്​ സൂരജ്​ അറസ്റ്റിലായത്​. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് വിലയിരുത്തി നേരത്തേ ഹൈകോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയിരുന്നു. ഇതിന്​ പിന്നാലെയായിരുന്നു അറസ്​റ്റ്​.

തന്നെ മാത്രമല്ല, സിനിമ പ്രവർത്തകയെയും സൂരജ്​ അപമാനിച്ചിട്ടുണ്ടെന്ന്​ പരാതിക്കാരി വാദത്തിനിടെ കോടതിയെ അറിയിക്കുകയായിരുന്നു. സൂരജിന്‍റെ ജാമ്യ ഹരജി സെഷൻസ്​ കോടതി നേരത്തേ തള്ളിയിരുന്നു.

Tags:    
News Summary - sooraj palakkaran also insulted the film worker, High Court seeks status quo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.