കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂരജ് വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. പാമ്പിനെ വാങ്ങിയ വിവരവും സൂരജ് സുഹൃത്തിനോട് പറഞ്ഞിരുന്നു. ബുധനാഴ്ച സൂരജിന്‍റെ മൂന്നു സുഹൃത്തുക്കളെയും ഗുളിക വാങ്ങിച്ച മെഡിക്കല്‍ സ്റ്റോറിന്‍റെ ഉടമയെയും ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരു സുഹൃത്താണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സുഹൃത്തിനോട് ഇക്കാര്യം സൂരജ് പറഞ്ഞത്. ഞായറാഴ്ചയാണ് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്തിനാണ് ഭയക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകനെ തേടുന്നതെന്നും സൂരജിനോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും സുഹൃത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, ഇന്ന് സൂരജിന്‍റെ അമ്മയേയും സഹോദരിയെയും സുഹൃത്തിനേും ചോദ്യം ചെയ്യുന്നതിനായി വിളിച്ചിട്ടുണ്ട്. ഡി.വൈ.എസ്.പി എ. അശോകന്‍റെ നേതൃത്ത്തിവലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്.
പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുൻപ് ഉത്രക്ക് ഉറക്കഗുളികക്കൊപ്പം ലഹരി മരുന്നും നൽകിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഉത്രയുടെ ആന്തരികാവയവ പരിശോധന ഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.