തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലേെക്കത്തുന്ന വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിൽ സ്ഥാനാർഥികൾ പരക്കം പായുമ്പോൾ വോട്ടിങ് കേന്ദ്രത്തിന് സമീപത്തിരുന്ന് പരീക്ഷ എഴുതിയ സ്ഥാനാർഥി വൈറലായിരുന്നു. തെരഞ്ഞെടുപ്പ് ചൂടിനെക്കാൾ തന്റെ പരീക്ഷ ചൂടറിഞ്ഞ വോട്ടർമാർ അകമഴിഞ്ഞ് സഹായിക്കാൻ മറന്നതോടെ സൂര്യ ഹേമൻ തോറ്റുപോയി.
പക്ഷേ കൗതുകം അതല്ല, വോട്ടെടുപ്പിന് പരീക്ഷയായിരുന്നെങ്കിൽ വോട്ടെണ്ണലിന് വൈവയായിരുന്നു. രണ്ടും പരീക്ഷണങ്ങൾ, ഒടുവിൽ ഓൺലൈൻ വൈവ അവസാനിച്ചപ്പോഴാണ് ഫലം അറിയുന്നത്. െചറുവയ്ക്കലിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് സൂര്യ ഹേമൻ വിജയിച്ചത്.
ബി.ജെ.പിയുടെ ബിന്ദു എസ്.ആർ (2194) ആണ് ഇവിടെ 183 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചത്. വി.ആർ. സിനിയാണ് (2011) രണ്ടാമതെത്തിയത്. മൂന്നാമതെത്തിയ സൂര്യ 1778 വോട്ടുകൾ നേടി.
അമിറ്റി യൂനിവേഴ്സിറ്റിയിൽ എം.എ ജേണലിസം വിദ്യാർഥിനിയായ സൂര്യയുടെ മൂന്നാം സെമസ്റ്റർ പരീക്ഷ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ ഈമാസം ഏഴിനാണ് ആരംഭിച്ചത്. വോട്ടെടുപ്പ് ആദ്യഘട്ടമായ എട്ടിന് രാവിലെ സ്വന്തം വോട്ട് രേഖപ്പെടുത്തിയശേഷം മുഴുവൻ ബൂത്തുകളും സന്ദർശിച്ച ശേഷമാണ് പരീക്ഷക്കിരുന്നത്.
9.30ന് കോളജിെൻറ സൈറ്റിൽ കയറി ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്തു. ലയോള സ്കൂളിന് സമീപത്തെ പാർട്ടി ബൂത്തിലായിരുന്നു മൂന്നുമണിക്കൂർ നീളുന്ന പരീക്ഷ. 12.30ഓടെ പരീക്ഷ അവസാനിപ്പിച്ച് ഉത്തരക്കടലാസ് അപ്ലോഡ് ചെയ്തശേഷം വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക് തിരിച്ചെത്തി.
പ്രചാരണത്തിനും പഠനത്തിനും കൃത്യമായ ടൈംബിൾ തയാറാക്കിയാണ് സൂര്യ പ്രചാരണത്തിനിറങ്ങിയത്. രാവിലെ ഏഴിന് ആരംഭിക്കുന്ന പ്രചാരണം അവസാനിക്കുന്നത് രാത്രി എട്ടോടെ. വീട്ടിെലത്തിയാൽ പഠനം തുടങ്ങും. ഇതിനോടകം ചേച്ചി ആര്യ ഹേമൻ ഓൺലൈൻ ക്ലാസ് റെക്കോഡ് ചെയ്തിട്ടുണ്ടാകും. ഇത് കേട്ട് പഠിക്കും. രാത്രി 12 വരെ പഠനം നീളും. പ്രചാരണം അവസാനഘട്ടമെത്തിയപ്പോഴാണ് എം.എയുടെ വൈവ പരീക്ഷ. . ബി.എ ജേണലിസത്തിൽ രണ്ടാം റാങ്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.