തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിർണയസമിതിയുടെ അംഗസംഖ്യ അഞ്ചാക്കി ചുരുക്കുന്നതിനുള്ള ബില്ലിൽ പ്രതിപക്ഷം ഉന്ന യിച്ച ക്രമപ്രശ്നം സ്ഥിരീകരിച്ചും തിരുത്ത് ആവശ്യപ്പെട്ടും സ്പീക്കറുടെ റൂളിങ്. ബില്ലിലെ ചെലവുകൾ സംബന്ധിച്ച ധനകാര്യ മെമ്മോറാണ്ടം വസ്തുതപരമല്ലെന്ന് വി.പി. സജീ ന്ദ്രനാണ് ചർച്ചയിൽ ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ചത്.
മാതൃനിയമ ദേഭഗതിയിൽ ഫീ സ് നിർണയ സമിതിയും മേൽനോട്ട സമിതിയും രണ്ടായി രൂപവത്കരിക്കുേമ്പാൾ അധിക സാമ്പ ത്തിക ബാധ്യതയുണ്ടാകും. ഇക്കാരണത്താൽ ധനകാര്യ െമമ്മോറാണ്ടം പുനഃപരിശോധിക്കേണ്ടിവരുമെന്നും സജീന്ദ്രൻ ചൂണ്ടിക്കാട്ടി. എന്നാൽ, രണ്ട് സമിതികളുടെയും അധ്യക്ഷ സ്ഥാനേത്തക്ക് ഒേര ജഡ്ജിയെ തന്നെ നിയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അതിനാൽ അധിക ചെലവ് പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി കെ.കെ. ശൈലജയുടെ മറുപടി.
ഇക്കാര്യം വിശദമായി പരിശോധിച്ചതിൽ സർക്കാർ വിശദീകരണം തൃപ്തികരമാണെന്ന് കാണാൻ കഴിയില്ലെന്ന് സ്പീക്കർ റൂളിങ്ങിൽ വ്യക്തമാക്കി. ദേദഗതി ബില്ലിൽ രണ്ട് സമിതികളും രണ്ട് ചെയർമാന്മാരും ഉണ്ടാകണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. രണ്ട് സമിതികളുടെയും ചെയർമാന്മാർ ഒരാളായിരിക്കും എന്നൊരു വ്യവസ്ഥ ബില്ലിൽ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ രണ്ട് സമിതികളുടെയും പ്രവർത്തന ചെലവിനാവശ്യമായ തുക വകയിരുത്തേണ്ടിവരുമെന്ന് തന്നെയാണ് വിലയിരുത്തുക.
ഇത്തരമൊരു ധനകാര്യ മെമ്മോറാണ്ടം ബില്ലിൽ ഉൾപ്പെടുത്തുന്നതാണ് അഭികാമ്യം. ഇൗ സാഹചര്യത്തിൽ ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ച കാര്യം വീണ്ടും പരിശോധനാ വിധേയമാക്കണമെന്നും പുതുക്കിയ ധനകാര്യ മെമ്മോറാണ്ടം ബിൽ അന്തിമമായി പാസാക്കുന്ന തീയതിക്കു മുമ്പ് സഭക്ക് ലഭ്യമാക്കണമെന്നും സ്പീക്കർ റൂളിങ്ങിലൂടെ ആവശ്യപ്പെട്ടു.
ഇത്രയധികം സമയം കിട്ടിയിട്ടും ബിൽ തയാറാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് ചർച്ചയിൽ എ.പി. അനിൽകുമാർ കുറ്റപ്പെടുത്തി. സർക്കാർ നടപടി വഞ്ചനപരമാണ്. നിരവധി വിദ്യാർഥികളുടെ ഭാവി സംബന്ധിച്ച കാര്യം ലാഘവത്തോടെയാണ് സർക്കാർ കണ്ടത്. കോടതികളിൽ തിരിച്ചടി നേരിടുന്ന സാഹചര്യമാണ് ഇത് മൂലമുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപരാധമല്ല -മന്ത്രി
തിരുവനന്തപുരം: ബില്ലിലെ ധനകാര്യ മെമ്മോറാണ്ടത്തിെൻറ കാര്യത്തിൽ സ്പീക്കറുടെ റൂളിങ് ഉൾക്കൊണ്ട് തുടർനടപടി സ്വീകരിക്കുമെന്നും ഇക്കാര്യം വലിയ അപരാധമായി കാണുന്നില്ലെന്നും മന്ത്രി കെ.കെ. ശൈലജ. ബിൽ സംബന്ധിച്ച് വിശദ മറുപടി സബ്ജക്ട് കമ്മിറ്റി ചർച്ചകൾക്കുശേഷം നൽകാം. സ്വാശ്രയ മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയായിരുന്നു. വൻ ചൂഷണമാണ് നടന്നത്. എന്നാൽ, ഇന്ന് മറ്റ് സംസ്ഥാനങ്ങളടക്കം വളരെ പ്രതീക്ഷയോടെയാണ് കേരളത്തെ നോക്കിക്കാണുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നിയതമായ രീതി കൊണ്ടുവരാൻ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.