പട്ടികജാതി-വർഗ നിയമപ്രകാരമുള്ള കേസുകൾക്ക് എറണാകുളത്ത് പ്രത്യേക കോടതി

തിരുവനന്തപുരം: പട്ടികജാതി-വർഗ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണക്ക് എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പുതുതായി മൂന്നു തസ്തികകൾ സൃഷ്ടിക്കും. ഇടമലയാർ കേസുകളുടെ വിചാരണക്ക് സ്ഥാപിച്ച താൽക്കാലിക കോടതിയിൽനിന്ന് ആറ് തസ്തികകളും മാറാട് കേസുകളുടെ വിചാരണക്ക് സ്ഥാപിച്ച താൽക്കാലിക കോടതിയിൽനിന്ന് ഒരു തസ്തികയും ട്രാൻസ്ഫർ ചെയ്താണ് കോടതി സ്ഥാപിക്കുക.

സ്പെഷൽ ജഡ്‌ജി (ജില്ല ജഡ്‌ജി) -ഒന്ന്, ബഞ്ച് ക്ലർക്ക് -ഒന്ന്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് -ഒന്ന് എന്നീ തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ശിരസ്തദാർ - ഒന്ന്, യു.ഡി ക്ലർക്ക് -ഒന്ന്, എൽ.ഡി ടൈപിസ്റ്റ് -ഒന്ന്, ഡഫേദാർ -ഒന്ന്, ഓഫിസ് അറ്റൻഡന്‍റ് -രണ്ട്, കോര്‍ട്ട് കീപ്പര്‍ -ഒന്ന് എന്നീ തസ്തികകളാണ് താല്‍ക്കാലിക കോടതികളില്‍നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യുക.

Tags:    
News Summary - Special Court for cases under Scheduled Castes and Scheduled Tribes Act in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.