അവധി ദിനത്തിലും കോടതിയിൽ ​സോളാർ കേസ് വാദം തുടരും

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയില്‍ അവധി ദിവസമായിട്ടും ഹൈകോടതി ഇന്ന് പ്രത്യേക വാദം കേള്‍ക്കും. സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറ​​​െൻറ വാദം തുടരും. 

കമ്മീഷ​​​െൻറ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരി​​​െൻറ വാദം പുരോഗമിക്കുന്നത്.  ഹരജിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍ക്കാരി​​​െൻറ വാദം പൂര്‍ത്തിയായ ശേഷം ഹൈകോടതി സരിതയുൾപ്പടെയുള്ള മറ്റ് കക്ഷികളുടെ വാദം കേള്‍ക്കും.

Tags:    
News Summary - Special Hearing on Solar Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.