കൊച്ചി: സ്െപഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള ഓൺലൈൻ വിവാഹ രജിസ്ട്രേഷന് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനാകുമെങ്കിലും ആക്ടിൽ ഭേദഗതിയോ കോടതി ഉത്തരവോ വേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. വിവാഹത്തിന് ഹാജരാകുന്നവരെ തിരിച്ചറിയുന്നതിനൊപ്പം അവരുടെ മാനസിക നിലയടക്കം ഒാഫിസർ വിലയിരുത്തേണ്ടതുണ്ട്. ഓൺലൈനായി വിവാഹം നടക്കുേമ്പാൾ ഇക്കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഹമ്മദ് വൈ. സഫറുല്ല എന്നിവർ ഒാൺലൈൻ മുഖേന ഹാജരായി കോടതിയെ അറിയിച്ചു. ഓൺൈലൻ മുഖേന സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അനുമതി തേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹരജികളിലാണ് വിശദീകരണം.
ഓൺലൈൻ വിവാഹം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാനാകുമെന്ന് ഹരജി പരിഗണിക്കവേ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശം ഉണ്ടായാൽ ഓൺലൈൻ വിവാഹം നടത്താനുള്ള സൗകര്യം ഒരുക്കാനാവും. സ്പെഷൽ മാര്യേജ് ആക്ടിൽ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സർക്കാറാണ്.
ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് ഫയൽ ചെയ്യാമെന്നും അറിയിച്ചു. തുടർന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കേന്ദ്രത്തിെൻറയടക്കം നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.