മനാമ: നിപ വൈറസ് ബാധയെത്തുടർന്ന് കേരളത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് വരുന്ന വിമാനങ്ങൾക്ക് ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽ റിമോട്ട് ഏരിയയിൽ പ്രത്യേക പാർക്കിങ് സ്ഥലം ഏർപ്പെടുത്തി. ഇവിടെനിന്ന് ബസുകളിൽ യാത്രികരെ വിമാനത്താവളത്തിൽ എത്തിച്ച് പ്രത്യേക കവാടത്തിലൂടെ കടത്തിവിടും.
കേരളത്തിൽനിന്നുള്ള യാത്രികരിൽ പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളവർക്ക് വിശദമായ പരിശോധന നടത്താനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാർ ഇതിന് നേതൃത്വം നൽകും. കേരളത്തിൽനിന്നുള്ള പച്ചക്കറികൾക്ക് മേയ് 23 മുതൽ ബഹ്റൈനിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.