കൊച്ചി: ട്രെയിനുകളിലെ യാത്രാദുരിതത്തിന്‍റെ പശ്ചാത്തലത്തിൽ കൊല്ലം-എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിങ്കൾ മുതൽ വെള്ളിവരെയുള്ള അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
നിൽക്കാൻപോലും ഒരിഞ്ച് സ്ഥലമില്ലാതെ ജനറല്‍ കോച്ചുകളിലെ തിങ്ങിഞെരിഞ്ഞുള്ള ദുരിതയാത്രയുടെ ദൃശ്യങ്ങൾ യാത്രക്കാർതന്നെ പുറത്തുവിട്ടിരുന്നു. വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞു വീഴുന്ന സാഹചര്യവും ഉണ്ടായി. വന്ദേഭാരത് സർവിസ് ആരംഭിച്ചതോടെ വേണാടിന്റെ സമയം മാറ്റിയതാണ് ദുരിതത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എം.പിയുടെ പോസ്റ്റ്
കൊല്ലം-എറണാകുളം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിന് സർവീസ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാർത്തകൾ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയിൽ മെമ്മു സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ അടക്കമുള്ളവരെ ഡൽഹിയിൽ നേരിട്ട് എത്തി കാര്യങ്ങൾ ചർച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നു.
ആദ്യഘട്ടത്തിൽ കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ സ്പെഷ്യൽ സർവീസായിട്ടാണ് മെമ്മു ഓടുക. പുനലൂർ മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ പുതിയ റേക്ക് ലഭ്യമാകുന്ന മുറക്ക് സർവീസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.