കോഴിക്കോട്: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. കേരളത്തിലെ ആദ്യ സ്റ്റോപ്പാണ് കോഴിക്കോട്. രാത്രി 10 മണിയോടെയാണ് ട്രെയിൻ എത്തിയത്. 165 പേരാണ് കോഴിക്കോട്ടിറങ്ങുന്നത്.
അടുത്ത സ്റ്റേഷനായ എറണാകുളത്ത് 258 പേരുമിറങ്ങും. ട്രെയിൻ രാത്രി എട്ട് മണിയോടെ കാഞ്ഞങ്ങാട് പിന്നിട്ടിരുന്നു. പുലർച്ചെ 1.40ഓടെ എറണാകുളത്തും 5.25ന് തിരുവനന്തപുരത്തുമെത്തും.
വിദ്യാർഥികളും രോഗികളും ഗർഭിണികളും വിനോദയാത്രക്ക് േപായി കുടുങ്ങിയവരും ട്രെയിനിലുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷമാണ് യാത്രികരെ പുറത്തെത്തിക്കുക. രോഗലക്ഷണങ്ങളുള്ളവരെ സർക്കാർ ഏർപ്പെടുത്തിയ ക്വാറന്‍റീനിലേക്കും അല്ലാത്തവരെ വീടുകളിൽ ക്വാറന്‍റീനിലേക്കും അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.