പാലക്കാട്: ഞായറാഴ്ച നടക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), നേവൽ അക്കാദമി (എൻ.എ) പരീക്ഷകളുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ട് കാസർകോടു നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഒാരോ സ്പെഷൽ ട്രെയിൻ ഒാടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വൈകീട്ട് 6.30ന് പുറപ്പെടും. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഞായറാഴ്ച പുലർച്ച 5.25ന് തിരുവനന്തപുരം സെൻട്രലിലിൽ യാത്ര അവസാനിക്കും.
എറണാകുളത്തേക്കുള്ള ട്രെയിൻ ശനിയാഴ്ച രാത്രി 9.30ന് പുറപ്പെടും. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ നിർത്തുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലിന് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച രാത്രി ഒമ്പതിന് തിരുവനന്തപുരത്തു നിന്ന് മടങ്ങുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.30ന് കാസർകോട് എത്തും.
എറണാകുളം ജങ്ഷനിൽ നിന്ന് ഞായറാഴ്ച രാത്രി 11.35ന് മടങ്ങുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 6.35ന് കാസർക്കോടെത്തും. 20 ജനറൽ കോച്ചുകളാണ് ട്രെയിനിന് ഉണ്ടാവുക. മുൻകൂർ റിസർവേഷൻ ആവശ്യമില്ല. ഒന്നര മണിക്കൂർ മുമ്പ് ടിക്കറ്റ് എടുത്ത് തെർമൽ സ്കാനിങ്ങിന് വിധേയരായി സ്റ്റേഷനിൽ പ്രവേശിക്കണം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും യാത്ര. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് എൻ.ഡി.എ, എൻ.എ എൻട്രൻസ് പരീക്ഷ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.