ചെന്നൈ: യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സെപ്റ്റംബർ, ഒക്േടാബർ മാസങ്ങളിൽ ദക്ഷിണ റെയിൽേവ പ്രത്യേക െട്രയിനുകൾ സർവിസ് നടത്തും.
എറണാകുളം-ചെന്നൈ എഗ്മൂർ: സെപ്റ്റംബർ 12,19,26 ഒക്േടാബർ മൂന്ന് തീയതികളിൽ എറണാകുളം ജങ്ഷനിൽ നിന്ന് വൈകീട്ട് 6.30ക്ക് പുറപ്പെടുന്ന സ്പെഷൽ ഫെയർ െട്രയിൻ (06034) അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് ചെന്നൈ എഗ്മൂറിൽ എത്തും.
ചെന്നൈ എഗ്മൂർ-എറണാകുളം: സെപ്റ്റംബർ ഒമ്പത്,16, 23,30 തീയതികളിൽ ചെന്നൈ എഗ്മൂറിൽ നിന്ന് രാത്രി 10.40ന് പുറപ്പെടുന്ന സ്പെഷൽ ഫെയർ െട്രയിൻ ( 06033) അടുത്തദിവസം രാവിലെ 10.30ന് എറണാകുളം ജങ്ഷനിൽ എത്തും.
എറണാകുളം-ബനസ്വാടി:സെപ്റ്റംബർ 17, 24 തീയതികളിൽ എറണാകുളം ജങ്ഷനിൽനിന്ന് രാത്രി 8.15ന് പുറപ്പെടുന്ന സ്പെഷൽ ഫെയർ െട്രയിൻ (06041) അടുത്തദിവസം രാവിലെ എട്ടിന് ബനസ്വാടിയിൽ എത്തും.
ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, സേലം, തിരുപ്പട്ടൂർ, ബംഗാരപെട്ട്, കൃഷ്ണരാജപുരം, ബയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ നിർത്തും.
കൊച്ചുേവളി-ഹൈദരാബാദ്:
സെപ്റ്റംബർ നാല്, 11,18, 25, ഒക്ടോബർ രണ്ട് തീയതികളിൽ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് രാത്രി 8.15ന് പുറപ്പെടുന്ന സ്പെഷൽ ഫെയർ െട്രയിൻ ( 07116 ) ഒരുദിവസത്തിനുശേഷം പുലർച്ച 3.30ന് ഹൈദരാബാദിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, സേലം, ജോലാർപേട്ട്, വാണിയമ്പാടി, ആമ്പൂർ, കാട്പാടി, ചിറ്റൂർ, തിരുപ്പതി, റെനിഗുണ്ട, ഗുണ്ടൂർ, നെല്ലൂർ, ഒാേങ്കാൾ, തെനാലി, ഗുണ്ടൂർ, നൽേഗാണ്ട, സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ നിർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.