തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് കൊച്ചുവേളിയിൽനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കും തിരിച്ചും സ്പെഷൽ സൂപ്പർ ഫാസ്റ്റ് എ.സി ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഹസ്രത്ത് നിസാമുദ്ദീനിൽനിന്ന് സെപ്റ്റംബർ രണ്ട്, ഒമ്പത്, 16, 23, 30 ഒക്ടോബർ ഏഴ്, 14, 21, 28 തീയതികളിൽ (ശനിയാഴ്ചകളിൽ) പുലർച്ചെ 5.55ന് പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ ഫാസ്റ്റ് എ.സി ട്രെയിനുകൾ (04426) തൊട്ടടുത്ത തിങ്കളാഴ്ചകളിൽ രാവിലെ 11ന് കൊച്ചുവേളിയിൽ എത്തും. ഒരു എ.സി ഫസ്റ്റ് ക്ലാസ്, അഞ്ച് എ.സി ടു ടയർ, 11 എ.സി ത്രീ ടയർ എന്നീ കോച്ചുകളുള്ള ട്രെയിനുകൾക്ക് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിെല സ്റ്റോപ്പുകൾ.
കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ നാല്, 11, 18, 25 ഒക്ടോബർ രണ്ട്, ഒമ്പത്, 16, 23,30 തീയതികളിൽ (തിങ്കളാഴ്ചകളിൽ) രാത്രി 11ന് പുറപ്പെടുന്ന കൊച്ചുവേളി-ഹസ്രത്ത് നിസാമുദ്ദീൻ ഫാസ്റ്റ് എ.സി ട്രെയിൻ തൊട്ടടുത്ത വ്യാഴാഴ്ചകളിൽ പുലർച്ചെ മൂന്നിന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും. ഒരു എ.സി ഫസ്റ്റ് ക്ലാസ്, അഞ്ച് എ.സി ടു ടയർ, 11 എ.സി ത്രീ ടയർ എന്നീ കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.