കോട്ടയം: സീസൺ പ്രമാണിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിൻ സർവിസ് നടത്തും. ട്രെയിനുകളുടെ വിവരം ചുവടെ:
ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ സ്പെഷൽ ട്രെയിൻ (06005 നമ്പർ ) ഈമാസം ആറിന് രാത്രി 10.30ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്ഷൻ-ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (06006 ) എറണാകുളത്തുനിന്ന് ഈമാസം എട്ട്, 15 തീയതികളിൽ വൈകീട്ട് ഏഴിന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ ഏഴരക്ക് ചെന്നൈയിലെത്തും.
രണ്ടു ട്രെയിനുകൾക്കും കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 06005 നമ്പർ ട്രെയിൻ എറണാകുളം ടൗണിലും 06006 നമ്പർ ട്രെയിൻ പേരാമ്പൂരിലും നിർത്തും. ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ സുവിധ സ്പെഷൽ ട്രെയിൻ (82631 ) 13ന് രാത്രി 10.30ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എറണാകുളത്തെത്തും. കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.
നാഗർകോവിൽ ജങ്ഷൻ-ചെന്നൈ എഗ്മോർ സ്പെഷൽ ട്രെയിൻ (06040 ) 15ന് വൈകീട്ട് അഞ്ചിന് നാഗർകോവിൽനിന്ന് പുറപ്പെട്ട് തിരുനൽവേലി, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, വില്ലപുരം, താമ്പരം, മാമ്പലം എന്നിവടങ്ങളിൽ കൂടി പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ എഗ്മോറിൽ എത്തും. ചെന്നൈ എഗ്മോർ-നാഗർകോവിൽ ജങ്ഷൻ സ്പെഷൽ ട്രെയിൻ (06039 ) 16ന് ഉച്ചക്ക് 12.55ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട് താമ്പരം, വൃധാചലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി വഴി പിറ്റേന്ന് പുലർച്ചെ 4.15ന് നാഗർകോവിലിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.