ക്രിസ്മസിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

പാലക്കാട്: ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

നമ്പർ 01463 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ എക്സ്പ്രസ് ഡിസംബർ 19 മുതൽ 2025 ജനുവരി ഒമ്പതു വരെ വൈകീട്ട് നാലിന് ലോകമാന്യ തിലകിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും.

നമ്പർ 01464 തിരുവനന്തപുരം നോർത്ത്-ലോകമാന്യ തിലക് സ്പെഷൽ എക്സ്പ്രസ് ഡിസംബർ 21 മുതൽ 2025 ജനുവരി 11 വൈകീട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത തിങ്കളാഴ്ച പുലർ​ച്ച 12.45ന് ലോകമാന്യ തിലകിൽ എത്തും.

Tags:    
News Summary - Special trains were allowed for Christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.