തൃശൂർ: മൂന്നാർ പപ്പാത്തിച്ചോലയിലെ ൈകേയറ്റത്തിന് മറയായി ഉപയോഗിച്ച കുരിശ് തകർത്തപ്പോൾ തന്നെ അനുകൂലിക്കാതിരുന്ന കത്തോലിക്ക, യാക്കോബായ മെത്രാന്മാർക്ക് സ്പിരിറ്റ് ഇൻ ജീസസ് നടത്തിപ്പുകാരൻ ടോം സ്കറിയയുടെ ശാപവും അധിക്ഷേപവും. സ്പിരിറ്റ് ഇൻ ജീസസിെൻറ ‘ഇതാ നിെൻറ അമ്മ’ എന്ന പ്രസിദ്ധീകരണത്തിലാണ് ടോം സ്കറിയ മെത്രാന്മാരെ പ്രാകുന്നത്. മെത്രാന്മാർ തകർത്തത് ആയിരക്കണക്കിന് മനുഷ്യരുടെ ഹൃദയമാണെന്നും അവരുടെ കണ്ണുകളിൽനിന്ന് ഒഴുകുന്ന കണ്ണീർ മെത്രാന്മാരുടെ മേൽ ശാപമായി പതിക്കുമെന്നുമാണ് ഇയാൾ എഴുതിയ മുഖലേഖനത്തിൽ പറയുന്നത്. ‘നിങ്ങൾ വിധിച്ച വിധി നിങ്ങളുടെ മേൽതന്നെ പതിക്കട്ടെ. നിങ്ങൾ കർത്താവിെൻറ കുരിശിനെ തള്ളിപ്പറഞ്ഞതുകൊണ്ട് കർത്താവും നിങ്ങളെ തള്ളിപ്പറയട്ടെ’ ^ ടോം സ്കറിയ വിധിക്കുന്നു. ഇയാളാണ് മാസികയുടെ ചീഫ് എഡിറ്റർ.
‘മദ്യപാനികളും വ്യഭിചാരികളും സ്വവർഗഭോഗികളും ധനമോഹികളും കൂടി സഭയെ ചവിട്ടുന്നത് കണ്ടപ്പോഴും ഒന്നും കണ്ടില്ലെന്ന് ഭാവിച്ചു. ഒന്നും പറയരുതെന്നും ഓർത്തു. പക്ഷേ, നിങ്ങൾ കർത്താവിെൻറ കുരിശിനെ തള്ളിപ്പറഞ്ഞത് ഒരിക്കലും ക്ഷമിക്കില്ല. സ്പിരിറ്റ് ഇൻ ജീസസിനോടും തന്നോടുമുള്ള മെത്രാന്മാരുടെ പ്രതികാരമാണ് നിങ്ങളെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. നിങ്ങൾ തള്ളിപ്പറഞ്ഞില്ലായിരുന്നുവെങ്കിൽ ആ കുരിശ് ഇങ്ങനെ ആക്ഷേപിക്കപ്പെടുമായിരുന്നില്ല’ ; മെത്രാന്മാരെ ടോം സ്കറിയ ഒാർമിപ്പിക്കുന്നു.
വചനം അനുസരിക്കാത്തതിനാൽ ഇന്ന് ക്രിസ്ത്യാനികളിൽ അനേകരും ക്രിസ്ത്യാനികളല്ല എന്ന് ആരോപിക്കുന്ന ലേഖനം മെത്രാന്മാർ സ്വന്തം നെറ്റിയിൽ വരക്കുന്നത് കള്ളെൻറ കുരിശായതുകൊണ്ടാണ് പാപ്പാത്തിച്ചോലമലയിൽ തകർക്കപ്പെട്ട കുരിശ് അവർക്ക് കള്ളെൻറയും ൈകേയറ്റക്കാരുടെയും കുരിശായത് എന്നാണ് ഇയാളുടെ ആക്ഷേപം. കുരിശ് തകർത്തത് കർത്താവിന് സന്തോഷമായെന്ന് തനിക്ക് ദർശനം കിട്ടിയെന്ന ഒരു യാക്കോബായ മെത്രാെൻറ പരാമർശത്തെ പട്ടുവസ്ത്രവും സുഭിക്ഷ ഭോജ്യവുമായി കഴിഞ്ഞ ധനവാൻ കിടന്ന നരകാഗ്നി നിങ്ങളെ കാത്തിരിക്കട്ടെയെന്നും കത്തോലിക്ക, യാക്കോബായ സഭകൾ ഇതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന താക്കീതോടെയുമാണ് ലേഖനം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.