സ്‌പോര്‍ട്‌സ് ലേഖകൻ എം. മാധവന്‍ അന്തരിച്ചു

തളിപ്പറമ്പ്: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകൻ എം. മാധവന്‍ (88) അന്തരിച്ചു. ഒളിമ്പിക്‌സ്, ഏഷ്യാഡ്, ലോകകപ്പ്, ലോക ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പടെ നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1952ല്‍ പി.ടി.ഐയിലൂടെയാണ് എം. മാധവൻ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1993ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും സ്‌പോര്‍ട്‌സ് എഡിറ്ററായി വിരമിച്ചു.

മാതൃഭൂമി ദിനപത്രത്തിലും സ്‌പോര്‍ട്‌സ് മാസികയിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. കണ്ണൂർ തളിപ്പറമ്പ് കാനൂല്‍ മയിലാട്ട് വീട്ടില്‍ പരേതരായ രാമന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

Tags:    
News Summary - Sports correspondent M Madhavan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.