വി​ദ്യാ​ർ​ഥി​ക​ള്‍ സ്റ്റേ​ഷ​നി​ലെത്തി പ​രാ​തി ന​ൽകി; പോ​ക്‌​സോ കേ​സി​ല്‍ കാ​യി​കാ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

മേ​പ്പാ​ടി: പോ​ക്‌​സോ കേ​സി​ല്‍ കാ​യി​കാ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. പുത്തൂ​ര്‍വ​യ​ല്‍ സ്വ​ദേ​ശി ജി.​എം. ജോ​ണിയാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മേ​പ്പാ​ടി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ട​തി​നു​ശേ​ഷം അ​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് അ​റ​സ്റ്റ്.

ഇ​യാ​ള്‍ മു​മ്പ് കോ​ഴി​ക്കോ​ട് ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നുവെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - sports teacher arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.