കാലടി: ശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന പത്തോളം വിദ്യാർഥികളുടെ തലമുടി മുറിച്ച കായികാധ്യാപികയെ പുറത്താക്കിയതായി സീനിയർ പ്രിൻസിപ്പൽ ദീപ ചന്ദ്രൻ അറിയിച്ചു. മണിപ്പൂരിൽനിന്ന് വന്ന കായികാധ്യാപിക ബിന്ദിയെയാണ് പുറത്താക്കിയത്.
പരിശീലനത്തിന് പോകുന്നതിനിടെ ഗ്രൗണ്ടിൽവെച്ചാണ് അധ്യാപിക കുട്ടികളുടെ മുടിമുറിച്ചത്. കുട്ടികളെക്കണ്ട് ആശ്വസിപ്പിച്ചതായും കൗൺസലിങ് നടത്തിയതായും സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.