കോഴിക്കോട്: ഒളികാമറ വെളിപ്പെടുത്തൽ സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്‍റെ മൊഴി കോഴിക്കോട് ജില്ലാ കലക്ടർ രേഖപ്പെടുത്തി. എം.കെ. രാഘവൻ, അദ്ദേഹത്തിെൻറ സെക്രട്ടറി കെ. ശ്രീകാന്ത് എന്നിവരിൽ നിന്നാണ് കലക്ടർ സാംബശിവറാവു മൊഴി രേഖപ്പെടുത്തിയത്. കലക്ടറുടെ ചേമ്പറിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.
പരാതി ഉന്നയിച്ചവരിൽ നിന്നും വിവരങ്ങൾ അേന്വഷിക്കാനുണ്ടെന്നും അതിനുശേഷം റിപ്പോർട്ട് തയാറാക്കി മുഖ്യ തെരഞ്ഞെുടപ്പ് ഒാഫിസർ ടികാറാം മീണക്ക് കൈമാറുമെന്നും കലക്ടർ വ്യക്തമാക്കി.
വിവാദ വെളിപ്പെടുത്തലിൽ എം.കെ. രാഘവനെതിരെ ഐ.പി.സി 171 ഇ വകുപ്പും അഴിമതി നിരോധന നിയമത്തിെൻറ (പി.സി ആക്ട്) 13(1) എ വകുപ്പും അനുസരിച്ച് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കോർപ്ടാസ്ക്’ കൺസൾട്ടൻസി പ്രതിനിധികളെന്ന് പറഞ്ഞ് മാർച്ച് 10ന് വീട്ടിലെത്തിയ ടിവി 9 ഭാരത് വർഷ ചാനൽ സംഘത്തോടാണ് രാഘവൻ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. കോഴിക്കോട്ട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ ഭൂമിയേറ്റെടുക്കുേമ്പാൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹിക്കാൻ സഹായിച്ചാൽ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകാമെന്ന് വാഗ്ദാനമുണ്ടായതോടെ പണം ഡൽഹിയിലെ തെൻറ സെക്രട്ടറിയെ ഏൽപിച്ചാൽ മതിയെന്ന് രാഘവൻ പറയുകയായിരുന്നു. തുടർന്നുള്ള സംസാരത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി െചലവിെട്ടന്നും പാർട്ടി രണ്ടുകോടി തന്നെന്നും തെരഞ്ഞെടുപ്പ് ദിവസം മദ്യം നൽകാറുണ്ടെന്നും രാഘവൻ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്.
രാഘവേൻറത് ചട്ടലംഘനവും അഴിമതിയുമാണെന്ന് കാണിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. പി.എ. മുഹമ്മദ് റിയാസും ഒളികാമറ ദൃശ്യങ്ങൾ എഡിറ്റുെചയ്ത് വ്യാജമായി നിർമിച്ചതാണെന്ന് എം.കെ. രാഘവനും പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിരുന്നു. രാഘവെൻറയും ചാനല്‍ പ്രതിനിധികളുടെയും പ്രാഥമിക മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.