കൽപറ്റ: മെറ്റൽ ഇളകി കാൽനടപോലും ദുഷ്കരമായ നടപ്പാതയിലെ കയറ്റം കയറി ഇറങ്ങിയാ ൽ എത്തുന്ന അമ്പലക്കൊല്ലി കോളനിയിലെ പഴകിപ്പൊളിയാറായ വീട്ടിലേക്ക് സന്ദർശക പ്ര വാഹമായിരുന്നു ശനിയാഴ്ച. പ്രളയകാലത്ത് ചോർച്ചയും ഉറവയുംകൊണ്ട് താമസം ദുഷ്ക രമായ ഈ വീട്ടിലിരുന്നു പഠിച്ചാണ് ആദിവാസി വിദ്യാർഥിനി ശ്രീധന്യ സുരേഷ് സിവിൽ സർവി സിെൻറ ഉയരങ്ങൾ താണ്ടി നാടിെൻറ അഭിമാനമായത്.
കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടലും പ്രളയവും ദുരിതക്കാഴ്ചകൾ തീർത്ത പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ ഗ്രാമം ഇപ്പോൾ രാജ്യത്തിെൻറതെന്ന ശ്രദ്ധനേടുന്നത് പിന്നാക്ക ജീവിതസാഹചര്യങ്ങളിൽ പതറാതെ സിവിൽ സർവിസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയ ശ്രീധന്യയുടെ അർപ്പണബോധം നൽകിയ തിളക്കത്താലാണ്.
വയനാട്ടിലെ ഗോത്രവർഗക്കാരുടെ പതിവ് രീതികളിൽനിന്ന് മാറിനടന്നാണ് ഈ പെൺകുട്ടി ചരിത്രമെഴുതിയത്. അതിന് സഹായമായതാകട്ടെ, അറിവിെൻറ വഴിയിൽ പതറാതെ മുന്നേറാൻ പിന്തുണ നൽകിയ മാതാപിതാക്കളും. തൊഴിലുറപ്പ് പദ്ധതിയുടെ ആശ്രയത്തിൽ ജീവിതം തള്ളിനീക്കുന്ന മാതാപിതാക്കളായ സുരേഷും കമലയും പൊള്ളുന്ന പ്രാരബ്ധങ്ങൾക്കിടയിലും പഠനകാര്യത്തിൽ മക്കൾക്ക് എല്ലാ സൗകര്യവും ഒരുക്കാൻ ശ്രദ്ധവെച്ചു. അമ്പും വില്ലും നിർമിച്ച് വിൽപന നടത്തുന്നതുൾപ്പെടെ കുറിച്യ സമുദായത്തിെൻറ പരമ്പരാഗത വഴികളെ മുറുകെ പിടിക്കാനും കുടുംബം താൽപര്യം കാട്ടുന്നു.
എട്ടാംമൈൽ സെൻറ് മേരീസ് യു.പി സ്കൂൾ, തരിയോട് നിർമല ഹൈസ്കൂൾ, തരിയോട് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ പഠനശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബിരുദവും യൂനിേവഴ്സിറ്റി കാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് ശ്രീധന്യ സിവിൽ സർവിസ് സ്വപ്നങ്ങളിലേക്ക് നടന്നടുത്തത്. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാർട്മെൻറില് ജോലി ചെയ്യുന്നതിനിടെ അന്നത്തെ സബ്കലക്ടറായിരുന്ന ശീറാം സാംബശിവറാവുവിന് (ഇപ്പോഴത്തെ കോഴിക്കോട് കലക്ടർ) ഒരു പരിപാടിക്കിടെ ലഭിച്ച ആദരവ് കണ്ടാണ് സിവിൽ സർവിസിനോടുള്ള മോഹം മനസ്സിൽ നാെമ്പടുത്തത്. തുടർന്ന് തിരുവനന്തപുരത്ത് സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം.
സർക്കാർ പതിച്ചുനൽകിയ 65 െസൻറ് ഭൂമിയിലാണ് കഴിയുന്നതെന്ന് സുരേഷ് പറയുന്നു. കൈവശ സർട്ടിഫിക്കറ്റ് കിട്ടിയില്ല. അതുകൊണ്ടുതെന്ന ബാങ്ക് വായ്പപോലും എടുക്കാൻ മാർഗമില്ല. കൂലിപ്പണിയെടുത്ത് മിച്ചം കിട്ടുന്ന തുകകൊണ്ടാണ് മക്കളെ പഠിപ്പിച്ചത്. മൂത്തമകൾ സുഷിത ഒറ്റപ്പാലം സിവിൽ കോടതിയിൽ ലാസ്റ്റ് ഗ്രേഡ് ജോലിക്കാരിയാണ്. ശ്രീധന്യയുടെ അനുജൻ ശ്രീരാഗ് മീനങ്ങാടി പോളിടെക്നിക് കോളജ് വിദ്യാർഥിയാണ്. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച ഇടിയംവയലിലെ വീട്ടിലെത്തുന്ന ശ്രീധന്യക്ക് ആവേശകരമായ വരവേൽപ് നൽകാനുള്ള തയാെറടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.