ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ലോ​ഗോ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ്രീ ​നാ​രാ​യ​ണ പെ​ൻ​ഷ​നേ​ഴ്സ് കൗ​ൺ​സി​ൽ യൂ​നി​വേ​ഴ്സി​റ്റി​ക്ക് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കോ​ഓ​ഡി​നേ​റ്റ​ർ പി.​വി. ര​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓപൺ യൂനിവേഴ്സിറ്റി ലോഗോയിൽ ഗുരുവി​െൻറ രൂപം ബോധപൂർവം ഒഴിവാക്കിയെന്ന്; ധർണ നടത്തി

അഞ്ചാലുംമൂട്: ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ലോഗോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓപൺ യൂനിവേഴ്സിറ്റിക്ക് മുന്നിൽ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രതിഷേധ ധർണ നടത്തി.

ലോഗോയിൽ ഗുരുവി​െൻറ രൂപം ബോധപൂർവം ഒഴിവാക്കിയെന്ന്​ പെൻഷനേഴ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു. ധർണ ശ്രീ നാരായണ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കോഒാഡിനേറ്റർ പി.വി. രജിമോൻ ഉദ്ഘാടനം െചയ്തു.

പ്രസിഡൻറ്​ പ്രഫ. ജയചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം ചവറ ഗണേശ് റാവു, സെക്രട്ടറി ഡോ.എം.എൻ. ദയാനന്ദൻ, കുണ്ടറ യൂനിയൻ കൗൺസിൽ പ്രസിഡൻറ്​ അംബുജാക്ഷ പണിക്കർ, സെക്രട്ടറി വിജയകുമാർ, കൊല്ലം യൂനിയൻ വൈസ് പ്രസിഡൻറ്​ വിമല, ട്രസ്​റ്റ്​ ബോർഡ് മെംബർ കുട്ടിക്കട ബേബി എന്നിവർ സംസാരിച്ചു.

Tags:    
News Summary - sree narayana guru's image was deliberately omitted from the Open University logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.