ദുബൈ കോടതിയെ സമീപിക്കുമെന്ന്​ ശ്രീജിത്ത്​ വിജയൻ 

കൊ​ല്ലം: ചെ​ക്ക് മ​ട​ങ്ങി​യ കേ​സി​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ ച​വ​റ എം.​എ​ൽ.​എ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ ശ്രീ​ജി​ത് ദു​ൈ​ബ കോ​ട​തി​യെ സ​മീ​പി​ക്കും. ത​​​െൻറ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ് ശി​ക്ഷ​വി​ധി​ച്ച​തെ​ന്ന് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം. ദു​ബൈ​യി​ലെ യു​നൈ​റ്റ​ഡ്​ അ​റ​ബ്​ ബാ​ങ്കി​​​െൻറ പേ​രി​ൽ ന​ൽ​കി​യ 60 ല​ക്ഷം ദി​ർ​ഹ​ത്തി​​​െൻറ (10 കോ​ടി​യി​ലേ​റെ രൂ​പ) ചെ​ക്ക് മ​ട​ങ്ങി​യെ​ന്ന് കാ​ണി​ച്ച് ദു​ബൈ​യി​ലെ ജാ​സ്​ ടൂ​റി​സം ക​മ്പ​നി​യു​ടെ പാ​ർ​ട്​​ണ​റും മ​ല​യാ​ളി വ്യ​വ​സാ​യി​യു​മാ​യ രാ​ഹു​ൽ കൃ​ഷ്ണ​നാ​ണ് പ​രാ​തി​ന​ൽ​കി​യ​ത്. 2017 മേ​യ് 25നാ​ണ് ശ്രീ​ജി​ത്തി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ശ്രീ​ജി​ത്ത്​ അ​തി​നു​മു​േ​മ്പ ദു​ബൈ​യി​ൽ​നി​ന്ന് മ​ട​ങ്ങി​യി​രു​ന്നു. ശ്രീ​ജി​ത്തി​നെ​തി​രെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ലും കേ​സ് നി​ല​വി​ലു​ണ്ട്.

Tags:    
News Summary - Sreejith Vijayan to Dubai Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.