കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 61ാം പ്രതി മലപ്പുറം സ്വദേശി പി. ഷിഹാബിന് (ബാബു) ഹൈകോടതി ജാമ്യം അനുവദിച്ചു. മറ്റ് രണ്ട് പ്രതികളായ കാജാ ഹുസൈൻ, പി. ജലീൽ എന്നിവരുടെ ജാമ്യഹരജികൾ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയും ചെയ്തു.
ഫോണിന്റെ ജി.പി.എസ് ലൊക്കേഷൻ എപ്പോഴും ഓണാക്കി വെക്കണമെന്നുൾപ്പെടെയുള്ള വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. ആക്രമണത്തിൽ പങ്കാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയെന്നതടക്കമുള്ള കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്.
എന്നാൽ, പ്രതിക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. എൻ.ഐ.എ 2023 ഒക്ടോബർ 20നാണ് അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 16നാണ് പാലക്കാട് മേൽമുറി ജങ്ഷനിൽവെച്ച് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.