ശ്രീനിവാസൻ വധക്കേസ്: എൻഐഎക്ക് കൈമാറാൻ ഡിജിപി ഉത്തരവിട്ടു

പാലക്കാട് ശ്രീനിവാസൻ കൊലക്കേസി​െൻറ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം എൻഐഎയോട് നിർദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദേശം ഡിജിപി നൽകിയത്.

ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻഐഎ ഏറ്റെടുക്കുന്നത്. എലപ്പുള്ളി സ്വദേശിയും എസ്ഡിപിഐ ഭാരവാഹിയുമായ സുബൈര്‍ വധത്തി​െൻറ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്.

Tags:    
News Summary - Sreenivasan murder case NIA handing over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.