തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ പിടിയിൽ. തമിഴ്നാട്ടിൽനിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ലഹരിമരുന്നുകടത്ത് കേസിലെ പ്രതിയായ അജിത് കിഷൻ പെരേര പിടിയിലായത്. ശ്രീലങ്കൻ നാവികസേനയാണ് ഇയാളെ പിടികൂടിയത്.
മട്ടാഞ്ചേരിയിൽനിന്ന് കോസ്റ്റൽ തീരദേശ പൊലീസാണ് ലഹരി കേസിൽ അജിത് കിഷനെ പിടികൂടിയത്. തുടർന്ന് വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു. ജയിലിൽ മൊബൈൽ ഉപയോഗിച്ചെന്ന കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.