പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആർ. പോപ്പുലർ ഫ്രന്‍റ് പ്രവർത്തകൻ സുബൈറിന്‍റെ കൊലക്കുള്ള പ്രതികാരമായാണ് ആർ.എസ്.എസ്. നേതാവിനെ കൊല ചെയ്തതത്. സുബൈറിന്‍റെ സുഹൃത്തുകൾ ചേർന്നാണ് കൊല നടത്തിയത്. കണ്ടാലറിയാവുന്ന ആറു പേർ ചേർന്നാണ് കൃത്യം നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.10ന് മേലാമുറിയിലെ ശ്രീനിവാസനെ, കടയിൽവെച്ച് വെട്ടിപരുക്കേൽപ്പിച്ചുവെന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
കൊലപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തോടെ ആറു പേർ സംഘം ചേർന്നെത്തി, തുരുതുരാവെട്ടി. ശ്രീനിവാസൻ, ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകനാണ് എന്ന കാരണത്താലാണ് പ്രതികൾ കൊല നടത്തിയതെന്നും എഫ്.ഐ.ആർ പറയുന്നു.
അതേസമയം, നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണിത്. വൈകുന്നേരം 3.30ന് കലക്ടറേറ്റിലാണ് യോഗം.
ജില്ലയില്‍ 20ന് വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം ജില്ലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.