കൊച്ചി: എസ്.എസ്.എൽ.സി ബുക്കുകൾ കാണാതായ സംഭവത്തിൽ ആരോപണവിധേയയായ സ്കൂൾ അധ്യാ പികയുടെ മുൻകൂർജാമ്യം റദ്ദാക്കണമെന്ന പൊലീസിെൻറ ആവശ്യം ഹൈകോടതി തള്ളി.
കോഴിക് കോട് ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ അധ്യാപിക പ്രഭ സി. ശേഖറിന് മഞ്ചേരി കോടതി നൽക ിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് മതിയായ കാരണങ്ങളുണ്ടെങ്കിലേ മുൻകൂർ ജ ാമ്യം പുനഃപരിശോധിക്കേണ്ടതുള്ളൂവെന്ന് വ്യക്തമാക്കി കോടതി തള്ളിയത്.
21 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ബുക്ക് കാണാതായ സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികയാണെന്നും ഇവർ ജാമ്യത്തിലുള്ളത് കേസ് അട്ടിമറിക്കാനിടയാകുമെന്നുമായിരുന്നു പൊലീസിെൻറ വാദം.
എസ്.എസ്.എൽ.സി ബുക്കുകൾ കണ്ടെത്താനായിട്ടില്ലെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇവർ അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ സ്ത്രീയും അധ്യാപികയുമാണെന്ന പരിഗണന നൽകേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. ഒരിക്കൽ നൽകിയ ജാമ്യം യാന്ത്രികമായി റദ്ദാക്കരുതെന്ന സുപ്രിംകോടതി വിധിയും കോടതി ചൂണ്ടിക്കാട്ടി.
2014 ജൂൺ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ അധ്യാപികയും കൂട്ടുപ്രതിയായ പ്യൂണും ചേർന്ന് സ്കൂളിൽ സൂക്ഷിച്ചിരുന്ന എസ്.എസ്.എൽ.സി ബുക്കുകൾ തട്ടിയെടുത്തെന്നും ഹെഡ്മിസ്ട്രസിനെ കുടുക്കാനാണിത് ചെയ്തതെന്നുമാണ് തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തെക്കുറിച്ച് വന്ന വാർത്തയിൽ നഷ്ടപ്പെട്ട ബുക്കുകളുടെ സീരിയൽ നമ്പർ വരെ വ്യക്തമാക്കിയിരുന്നു.
പ്രഭയുടെ ഭർത്താവാണ് ഈ വാർത്ത പത്രത്തിന് നൽകിയതെന്നും അധ്യാപികക്ക് ഇതിൽ പങ്കുണ്ടെന്നും കണ്ടെത്തിയാണ് പൊലീസ് ഇവരെ പ്രതിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.