തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ അച്ചടി മേയ് 12ന് തുടങ്ങും. 10 ദിവസം കൊണ്ട് അച്ചടി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 4.55 ലക്ഷം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളാണ് അച്ചടിക്കേണ്ടത്. അച്ചടിക്ക് ശേഷം പരിശോധനപൂർത്തിയാക്കി മേയ് അവസാനവാരംതന്നെ സർട്ടിഫിക്കറ്റുകൾ ഡി.ഇ ഒാഫിസുകൾ വഴി സ്കൂളുകളിലെത്തിക്കും. സർട്ടിഫിക്കറ്റുകൾ തയാറാക്കുന്നതിന് മുന്നോടിയായി െറഗുലർ വിഭാഗം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പ്രിവ്യൂ പരീക്ഷാഭവെൻറ iExam ലിങ്കിൽ ലഭ്യമാകും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രിവ്യൂ ലഭ്യമാകും. വിദ്യാർഥികളുടെ ബയോഡാറ്റ പാർട്ടിൽ തിരുത്തലുകൾ ആവശ്യമായർക്ക് അത് വരുത്താൻ അവസരം നൽകുന്നതിനാണ് പ്രിവ്യൂ ലഭ്യമാക്കുന്നത്. തിരുത്തൽ ആവശ്യമുള്ളവരുടെ വിവരങ്ങൾ മേയ് ഒമ്പതിനകം iexamhelpdesk@gmail.com വിലാസത്തിലേക്ക് പ്രധാനാധ്യാപകർ മെയിൽ ചെയ്യണം. ഹയർ സെക്കൻഡറി പ്രവേശനനടപടികൾ മേയ് എട്ടിന് തുടങ്ങുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ഗ്രേഡ് വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് പരീക്ഷാഭവൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.