എസ്​.എസ്​.എൽ.സി പരീക്ഷ ഇന്ന്​ സമാപിക്കും; മൂല്യനിർണയം അടുത്ത മാസം മൂന്നിന്​ തുടങ്ങും

ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച പൂര്‍ത്തിയാകും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ . മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. 70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ മൂല്യനിര്‍ണയം നടക്കും. ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ അഞ്ചുമുതല്‍ ആരംഭിക്കും. മെയ് ആദ്യവാരത്തില്‍ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 4,19,362 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.

Tags:    
News Summary - SSLC exam will end today; The evaluation will start on the 3rd of next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.