തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി രണ്ടാംവര്‍ഷ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
പൊതുപരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കല്‍ പരീക്ഷ ക്ലാസുകള്‍ ജനുവരി ഒന്നിന് തുടങ്ങും. ജൂണ്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നുമുതല്‍ സ്കൂള്‍ തലത്തില്‍ നടത്താൻ ക്രമീകരണമുണ്ടാക്കും. മാതൃക പരീക്ഷകളും വിദ്യാർഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള കൗണ്‍സലിങ്ങും സ്കൂളുകളിൽ നടത്തും. ഇതിനായി 10, 12 ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം.
ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി നടക്കുന്ന ക്ലാസുകൾ അതേപടി തുടരും. വിദ്യാർഥികളെ ബാച്ചുകളായി എത്തിച്ചായിരിക്കും പ്രാക്ടിക്കൽ ക്ലാസുകളും റിവിഷനും. ഏപ്രിൽ, മേയ് മാസങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ തിരക്കിലാകുന്നതോടെ പരീക്ഷ നടത്താനാവില്ലെന്ന് യോഗം വിലയിരുത്തി. അവസാനവര്‍ഷ ബിരുദ, പി.ജി ക്ലാസുകൾ ജനുവരി ആദ്യം ആരംഭിക്കും. പകുതി വീതം വിദ്യാർഥികളെ വെച്ചാണ് ക്ലാസുകള്‍ നടത്തുക. കാര്‍ഷിക, ഫിഷറീസ് സര്‍വകലാശാലകളിലെ ക്ലാസുകളും വിദ്യാർഥികളെ പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാംവര്‍ഷം മുതലുള്ള ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
സി.ബി.എസ്.ഇ 10, 12 ക്ലാസുകളും ജനുവരി ഒന്നിന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതായി സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.