കോട്ടയം: റബര്‍ വിലസ്ഥിരത ഫണ്ടില്‍നിന്ന് ധനസഹായം മുടങ്ങിയിട്ട് അഞ്ചു മാസം. വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സഹായിക്കാനും റബര്‍ വില 150 രൂപയായി ഉറപ്പിക്കാനും മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയില്‍ 3.97 ലക്ഷം കര്‍ഷകര്‍ അംഗങ്ങളാണെങ്കിലും അഞ്ചു മാസമായി ഒരുരൂപ പോലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജൂണ്‍ ഒന്നു മുതല്‍ 15വരെ ഫണ്ടില്‍നിന്ന് 275 കോടി വിതരണം ചെയ്തിരുന്നു. പിന്നീട് തുകയൊന്നും വിതരണം നടത്തിയിട്ടില്ളെന്ന് കര്‍ഷകര്‍ പറയുന്നു. വിലസ്ഥിരത ഫണ്ടിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നതും കര്‍ഷകരെ വെട്ടിലാക്കുകയാണ്. റബര്‍ ബോര്‍ഡാകട്ടെ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കുന്നുമില്ല.
അവസാനം തുക ബാങ്ക് അക്കൗണ്ടിലത്തെിച്ച ജൂണ്‍ 15 മുതല്‍ തുടര്‍ന്നുള്ള അഞ്ചു മാസത്തിനിടെ കര്‍ഷകര്‍ക്ക് കിട്ടേണ്ടത് കോടികളാണെങ്കിലും ബജറ്റ് വിഹിതമായി ഉള്‍പ്പെടുത്തിയ 500 കോടിയില്‍ അവശേഷിക്കുന്നത് 225 കോടി മാത്രമാണ്. റബര്‍ വില നേരിയതോതില്‍ വര്‍ധിച്ച് ഇപ്പോള്‍ 123 രൂപവരെ എത്തിയെങ്കിലും നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് വിലസ്ഥിരത ഫണ്ടില്‍നിന്നുള്ള സഹായവും നിലച്ചത് കനത്ത തിരിച്ചടിയായി.
റബര്‍ വില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകരിപ്പോള്‍. നോട്ട് പ്രതിസന്ധി പരിഹരിക്കാതെ അവശേഷിക്കുന്ന തുകയുടെ വിതരണം നടത്താനാവില്ളെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഫലത്തില്‍ റബര്‍ കര്‍ഷകര്‍ക്കായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.