തിരുവനന്തപുരം: എൻ.െഎ.എ കേസിൽ കുറ്റാരോപിതനായി മഹാരാഷ്ട്ര ജയിലിൽ ഫാദർ സ്റ്റാൻ സ്വാമി എന്ന 87 കാരനായ വയോധികൻ അനുഭവിക്കുന്ന മനുഷ്യത്വരഹിത പെരുമാറ്റത്തിന് സമാനമായി കേരളത്തിലെ ജയിലിലും ജീവിതം നരകിച്ച് ഇബ്രാഹിം എന്ന വൃദ്ധൻ. കടുത്ത പ്രമേഹത്തിൽ പല്ലുകൾ നഷ്ടപ്പെട്ട് ആഹാരം പോലും കഴിക്കാൻ കഴിയാതെയും രണ്ട് തവണ ഉണ്ടായ ഹൃദ്രോഗവും കാരണം കഷ്ടതകൾ അനുഭവിക്കുകയാണ് ഇബ്രാഹിം. മാവോവാദി മുദ്രകുത്തപ്പെട്ട് യു.എ.പി.എ ചുമത്തി കേരളത്തിൽ ജയിലിൽ കഴിയുന്ന ഒമ്പതുതടവുകാരിൽ ഒരാളാണ് ഇൗ വയനാട് മേപ്പാടി സ്വദേശി. 2015 ജൂലൈ 13ന് കോഴിക്കോട് പയ്യോളിയിൽ നിന്നാണ് എൻ.െഎ.എ ഇബ്രാഹിമിനെ (67) അറസ്റ്റ് ചെയ്തത്.
അന്നുമുതൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണതടവിലാണ്. ആറുവർഷത്തിനിടയിൽ പരോളോ ജാമ്യമോ വിചാരണകോടതി അനുവദിച്ചില്ല. ഇതിന് മുമ്പ് ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയായിരുന്നില്ല ഇബ്രാഹിം. തടവിലാവും മുമ്പ് രണ്ട് പ്രാവശ്യം ഹൃദ്രോഗബാധിതനായ ഇദ്ദേഹത്തിെൻറ പല്ലുകൾക്ക് തടവ് ജീവിതത്തിനിടെ കടുത്ത പ്രമേഹം കാരണം കേടുപറ്റി. ശരിയായ ചികിത്സ ലഭിക്കാതെ പല്ലുകൾ എടുത്തുമാറ്റേണ്ടിവന്നു.
കൃത്യമായി ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ ഇബ്രാഹിമിെൻറ തൂക്കം ഏഴ് കിലോ കുറഞ്ഞതായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒാരോ ദിവസം കഴിയുംതോറും ഇദ്ദേഹത്തിെൻറ ആരോഗ്യനില വഷളാവുകയാണെന്ന് ബന്ധുക്കളും പരാതിപ്പെടുന്നു.
ഇബ്രാഹിമിെൻറ കേസിലെ വിചാരണ അടുത്ത കാലത്തൊന്നും ആരംഭിക്കില്ലെന്നിരിക്കെ കോവിഡ് മഹാമാരി ജയിലുകളിൽ പോലും വ്യാപിക്കുന്ന കാലത്ത് പരോൾ ലഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. വൈറസ് ബാധിക്കാൻ സാധ്യതയുള്ള തടവുകാർക്ക് പരോൾ അല്ലെങ്കിൽ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇൗ വിധിക്ക് അനുസരിച്ച് എൽ.ഡി.എഫ് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 രാഷ്ട്രീയ, സാമൂഹികപ്രവർത്തകർ രംഗെത്തത്തിയിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള തടവുകാരുടെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനം ഉണ്ടാവണമെന്ന് ബി.ആർ.പി. ഭാസ്കർ ആവശ്യപ്പെടുന്നു. സമത്വവാദികൾ ഭീകരവാദികളല്ലെന്നും ഇബ്രാഹിമിനെ അന്യായതടവിൽനിന്ന് ഉടൻ മോചിപ്പിക്കണമെന്നും സാഹിത്യകാരൻ സച്ചിദാനന്ദനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.