തിരുവനന്തപുരം: മലയിറങ്ങി അഗസ്ത്യെൻറ പൂമ്പാറ്റകൾ ഇന്ന് പള്ളിക്കൂടത്തിെലത്തും, അക്ഷരങ്ങളുടെ ആഴമറിയാൻ. ഇന്ന് ആദ്യമായി പള്ളിക്കൂടത്തിലെത്തുന്ന മൂന്നു ലക്ഷം കുട്ടികളിൽ പാർവതിയും അയ്യപ്പനും മാത്തനും രാമനും രമേശും ഉണ്ടാകും. ഒരുകൂട്ടം നന്മമനസ്സുകളുടെ ശ്രമത്തിൽ ഇൗ കുട്ടികൾക്കുവേണ്ടി കാട്ടുനിയമങ്ങൾ വഴിമാറിയൊഴുകി.
തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിർത്തിയിലുള്ള അഗസ്ത്യാർകൂടത്തിനു ചുറ്റുമുള്ള കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി ഉൗരുകൾ അഗസ്ത്യെൻറ പൂങ്കാവനം എന്നാണ് അറിയപ്പെടുന്നത്. കാണി എന്ന ആദിവാസി വിഭാഗമാണ് ഇവിടെ വാസം. അപൂർവ ആചാരങ്ങളുടെ ഉൗര്. പുറംലോകത്തുനിന്ന് ആരും എത്തിനോക്കാൻപോലും അവർ സമ്മതിക്കില്ല. റോഡും വൈദ്യുതിയുമില്ല. പള്ളിക്കൂടത്തെ കുറിച്ച് കേട്ടാൽതന്നെ അവർക്ക് വിറളിപിടിക്കും. പുറത്തുപോയി പഠിച്ചാൽ കാടും കുലവും നശിക്കുമെന്ന് ഇവർ കട്ടായം പറയുന്നു.
അണകാൽ ഉൗരിൽ ഏകാധ്യാപക വിദ്യാലയമുണ്ട്. ഉൗരുകൂട്ടത്തിെൻറ തീരുമാനം ഉള്ളതിനാൽ ആരും അവിടേക്ക് കുട്ടികളെ വിടാറില്ല. മുപ്പതിലധികം കുട്ടികൾ അണകാൽ ഉൗരിലുണ്ട്. ചുറ്റുമുള്ള മറ്റ് കാണി ഉൗരുകളിലെ കുട്ടികൾ വിദ്യയഭ്യസിക്കുേമ്പാഴാണ് കാടുനിയമം തെറ്റും എന്നുപറഞ്ഞ് ഇൗ കുട്ടികൾക്ക് മാത്രം അറിവ് നിഷേധിക്കുന്നത്. അതിന് ഇൗ അധ്യയന വർഷത്തോടെ അവസാനമാകുകയാണ്.കുറ്റിച്ചൽ പഞ്ചായത്തിെൻറയും ജില്ല ശിശുസംരക്ഷണ വകുപ്പിെൻറയും സാമൂഹിക നീതി വകുപ്പിെൻറയും അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിലാണ് ഇവർ സ്കൂളിലേക്കെത്തുന്നത്. കുട്ടികളിൽ ജന്മനാ വൈകല്യം ബാധിച്ച രാമനും മാത്തനും ആലപ്പുഴയിലെ സ്പെഷൽ സ്കൂളിലാണ് പഠനം നടത്തുക.
അയ്യപ്പനും രമേശും മിത്ര നികേതനിൽ പഠിക്കും. പാർവതി കോട്ടൂരിലുള്ള മുത്തശ്ശിയുടെ വീട്ടിൽനിന്ന് സമീപത്തെ സ്കൂളിൽ പഠിക്കും. ഉേദ്യാഗസ്ഥരും സാമൂഹിക പ്രവർത്തകരും മാസങ്ങളോളം ഉൗരിൽ നിത്യസന്ദർശനം നടത്തിയാണ് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.