അനുപമ

കുഞ്ഞിനെ കടത്തിയ സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞിനെ അച്ഛനും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും മാതാവും ചേർന്ന് കടത്തിയ സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ. കുഞ്ഞിന്‍റെ അമ്മ അനുപമയുടെ പരാതിയിലാണ് ബാലാവകാശ കമീഷന്‍റെ നടപടി. സംസ്ഥാന ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമീഷൻ വിശദീകരണം തേടി.

നേരത്തെ, കുട്ടിയെ കടത്തി​യെന്ന സംഭവത്തില്‍ സംസ്ഥാന വനിത കമീഷൻ കേസെടുത്തിരുന്നു. വിഷയത്തിൽ ഡി.ജി.പി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമീഷൻ അധ്യക്ഷ പി. സതീദേവി നിർദേശിച്ചത്. കുട്ടിയുടെ മാതാവ്​ അനുപമ മുമ്പ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാ‍യിരുന്നു വനിതാ​ കമീഷ​െൻറ ഇട​െപടൽ. മാതാപിതാക്കള്‍ കുട്ടിയെ കടത്തി കൊണ്ടു പോയെന്നായിരുന്നു യുവതിയുടെ പരാതി.

മാതാപിതാക്കൾക്ക്​ ഇഷ്​ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്താൻ ശിശുക്ഷേമസമിതിയും ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയും (സി.ഡബ്ല്യു.സി) കൂട്ടുനിന്നെന്നും അനുപമ ആരോപിച്ചിരുന്നു​. ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ അഡ്വ. ഷിജുഖാനെതിരെയും​ ആരോപണമുന്നയിച്ചിരുന്നു.

Tags:    
News Summary - State Child Rights Commission register case in Anupama Child Kidnap Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.