കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിധിയിൽ സംസ്ഥാന സർക്കാർ ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ തയാറാകണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്നും ശബരിമലയിലെ സമാധാന അന്തരീക്ഷം തകർ ക്കാൻ പൊലീസും സർക്കാറും കൂട്ടു നിൽക്കരുതെന്നും കുമ്മനം പറഞ്ഞു.
വിശ്വാസമുണ്ടെങ്കിൽ മാത്രമേ ക്ഷേത്രങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ. ആചാരങ്ങൾ അനുഷ്ഠിച്ചെങ്കിൽ മാത്രമേ ക്ഷേത്രങ്ങളുടെ നിലനിൽപ്പ് പൂർണമാവുകയുള്ളൂ. വിശ്വാസവും ആചാരവും സംരക്ഷിച്ച് സമാധാനപരമായ തീർത്ഥാടനം നടത്തുന്നതിന് ഭക്തജനങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് ദേവസ്വം ബോർഡും സർക്കാറും ശക്തമായ നടപടിയെടുക്കണം.
കഴിഞ്ഞ വർഷം ആചാരം ലംഘിക്കുന്നവർക്കാണ് സർക്കാർ കൂട്ടുനിന്നത്. അതിനാൽ ശബരിമലയുടെ ആചാര സംരക്ഷണത്തിനായി ഭക്തർക്ക് പ്രതിഷേധിക്കേണ്ടി വന്നു. എന്നാൽ നിലവിൽ ആചാരസംരക്ഷണം ഉറപ്പുവരുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അത് പാലിക്കാൻ സർക്കാർ തയാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.