നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ സിയാൽ അക്കാദമിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു. ആഗസ്റ്റ് ഒന്നിനാണ് ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് യാത്രയാകുന്നത്.
ജൂലൈ 31ന് ഹജ്ജ് ക്യാമ്പ് പ്രവർത്തനം ആരംഭിക്കും. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി മുഴുവൻ തീർഥാടകരും യാത്രയാകുന്നതുവരെ ഹജ്ജ് കമ്മിറ്റി ഓഫിസ് സിയാൽ അക്കാദമിയിൽ പ്രവർത്തനം തുടരും. സിയാൽ ഡയറക്ടർ എ.സി.കെ. നായർ താൽക്കാലിക ഹജ്ജ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.
സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, ക്യാമ്പ് സ്പെഷൽ ഓഫിസർ യു. അബ്ദുൽ കരീം, കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, ഹജ്ജ് സെൽ അംഗങ്ങളായ സി.എം. അഷ്കർ, എം.എം. നസീർ, ട്രെയിനർമാരായ മുഹമ്മദ് ഇഖ്ബാൽ, ഇബ്രാഹീംകുഞ്ഞ് മുടിക്കൽ, അൻസാരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.