തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പി.വി. അബ്ദുൽ വഹാബ് എം.പി, പി.ടി.എ. റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പറവൂർ നഗരസഭ വൈസ് ചെയർമാൻ എ. സഫർ കായൽ, താനൂർ നഗരസഭ കൗൺസിലർ പി.ടി. അക്ബർ, നീലേശ്വരം നഗരസഭ വൈസ്ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കാലാവധി കഴിഞ്ഞ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, അഡ്വ. മൊയ്തീൻകുട്ടി പുൽപറ്റ -മഞ്ചേരി, കെ.പി. സുലൈമാൻ ഹാജി -കൊണ്ടോട്ടി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.എം. മുഹമ്മദ് കാസിം കോയ-പൊന്നാനി, ഡോ. െഎ.പി. അബ്ദുൽ സലാം, േഡാ. പി.എ. സയിദ് മുഹമ്മദ് പടിയത്ത്-മണപ്പാട്ട്, വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ, മലപ്പുറം ജില്ല കലക്ടർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. കഴിഞ്ഞ മാസം കാലാവധി പൂർത്തിയായ കമ്മിറ്റിയുടെ ചെയർമാൻ സി. മുഹമ്മദ് ഫൈസി വീണ്ടും ചെയർമാനാകും. സുന്നി എ.പി വിഭാഗത്തിെൻറ പ്രതിനിധിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.