സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി ബാലഗോപാൽ: ‘കൈകൾ മാത്രമല്ല വിരലുകളും കെട്ടി പ്ലാസ്റ്ററിട്ട നിലയിൽ’

തിരുവനന്തപുരം: അർഹമായ ധനവിഹിതം പോലും കേന്ദ്രം വെട്ടിക്കുറക്കുകയാണെന്നും ഇതുമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൈകൾ കെട്ടിയാൽ വിരലുകൊണ്ടെങ്കിലും സാധ്യമാകുന്നത് ചെയ്യാമായിരുന്നു, എന്നാൽ സംസ്ഥാനത്തിന്‍റെ കൈകൾ മാത്രമല്ല, വിരലുകൾ പോലും കെട്ടി പ്ലാസ്റ്ററിട്ട നിലയിലാണെന്നും ധനസ്ഥിതി വിശദീകരിച്ച് വാർത്തസമ്മേളനത്തിൽ ബാലഗോപാൽ പറഞ്ഞു. 19000 കോടിയാണ് സംസ്ഥാനത്തിന്‍റെ ഓണച്ചെലവ്. ഈ ഘട്ടത്തിലാണ് അർഹമായ അവകാശം പോലും കേന്ദ്രം നിഷേധിക്കുന്നത്.

ആകെ ചെലവിന്‍റെ 56.3 ശതമാനവും 2020-21ൽ സംസ്ഥാനമാണ് വഹിച്ചിരുന്നത്. ബാക്കി കേന്ദ്രവിഹിതവും. 2021-22ൽ സംസ്ഥാന വിഹിതം 59 ശതമാനമായി ഉയർന്നു. 2022-23 ൽ 65.6 ശതമാനമായി. ഈ സാമ്പത്തികവർഷം 71 ശതമാനവും സംസ്ഥാനത്തിന്‍റെ ചുമലിലാണ്. സംസ്ഥാനം തനത് നികുതി വരുമാനം വർധിപ്പിച്ചതുകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്.

കേരളത്തിന്‍റെ അർഹമായ ധനവിഹിതം വെട്ടിക്കുറച്ചതടക്കം വിഷയങ്ങൾ കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ട് ഒന്നിച്ച് അവതരിപ്പിക്കാമെന്ന തീരുമാനത്തിൽനിന്ന് യു.ഡി.എഫ് എം.പിമാർ പിന്മാറിയെന്നും ഇതിലൂടെ കേരളത്തിലെ ജനങ്ങളെ അവർ വഞ്ചിച്ചിരിക്കുകയാണെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. 

Tags:    
News Summary - state is in severe economic crisis -says Minister Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.