തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന നൽകിയ മൊഴി ചോര്‍ത്തിയത് കസ്റ്റംസ് സൂപ്രണ്ടാണെന്ന് കേന്ദ്ര ഇൻറലിജൻറ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്്. കസ്റ്റംസ് സൂപ്രണ്ട് ഫോണില്‍ പകര്‍ത്തിയ മൊഴി ഭാര്യയുടെ ഫോണിലൂടെ പുറത്തേക്കയക്കുകയും അത് മാധ്യമങ്ങൾക്ക് ലഭിച്ചെന്നുമാണ് ഐ.ബിയുടെ കണ്ടെത്തല്‍. ഭാര്യയുടെ മൊബൈൽ ഫോണിെൻറ സ്ക്രീൻഷോട്ടും ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ഇയാൾ ജി.എസ്.ടി ഇൻറലിജന്‍സിൽ െഡപ്യൂട്ടേഷനിലാണ്.
സ്വപ്ന എൻ.െഎ.എ കസ്റ്റഡിയിലിരിക്കെ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയിൽ ജനം ടി.വി കോഓഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളാണ് മൊഴിയിൽ. കസ്റ്റംസ് കമീഷണർ സുമിത് കുമാര്‍ ആവശ്യപ്പെട്ടതിനെതുടര്ന്നാണ്ഐ.ബി അന്വേഷിച്ചത്. കസ്റ്റംസിെൻറ ആഭ്യന്തര അന്വേഷണത്തിലും സൂപ്രണ്ടിെൻറ പങ്ക് വ്യക്തമായിരുന്നു.
സ്വപ്നയുടെ മൊഴി ചോര്‍ന്നതോടെ അന്വേഷണത്തിന് നേതൃത്വം നൽകിയ കസ്റ്റംസ് അസി. കമീഷണർ എന്‍.എസ്. ദേവിന് മാറിനില്‍ക്കേണ്ടിവന്നു. എന്നാല്‍, മൊഴി ചോര്‍ന്നതില്‍ ഇദ്ദേഹത്തിന് പങ്കില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അനില്‍ നമ്പ്യാര്‍ക്കെതിരായ വിവരങ്ങള്‍ മാത്രം ചോര്‍ന്നത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇടത് താല്പര്യമുള്ള ഉദ്യോഗസ്ഥര്‍ ആരെങ്കിലുമാകും പിന്നിലെന്നും സംശയം ഉയര്‍ന്നിരുന്നു. ഈ നിഗമനങ്ങളെ ശരിവെക്കുന്നതാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.