രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ തീരെ കുറവെന്ന് കണക്കുകൾ

മുംബൈ: കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ രോഗബാധ കുറവെന്ന് ബ്രിഹാൻ മുംബൈ കോർപറേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 1 മുതൽ സെപ്ററംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഡോസ് വാക്സിനെടുത്ത 14,767 പേർക്ക് രോഗം ബാധ സ്ഥിരീകരിച്ചപ്പോൾ രണ്ട് ഡോസ് വാക്സിനെടുത്തവരിൽ 8323 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

വാക്സിൻ സ്വീകരിച്ചവരിൽ 5.4 പേർക്ക് മാത്രമാണ് രോഗമുണ്ടായത്. ഒരു ഡോസ് വാക്സിനെടുത്തവരിൽ 3.51 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിനെടുത്തവരിൽ 1.98 ശതമാനം പേർക്കും മാത്രമാണ് രോഗം ബാധിച്ചത്.

വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനായി ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനായി വാക്സിൻ സ്വീകരിക്കാൻ എല്ലാവരേയും ഉദ്ബോധിപ്പിക്കുകയാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Statistics from Mumbai show that those who received both doses of the covid vaccine had lower rates of infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.