കോഴിക്കോട്: ഒളികാമറ വിവാദത്തിൽ കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനിൽനിന്ന് അന്വേഷണ സംഘം മൊഴിയെ ടുത്തു. തിങ്കളാഴ്ച രാവിലെ രാഘവെൻറ വസതിയിലെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. എ.സി.പി പി. വാഹ ിദ്, ഡി.സി.പി എ.കെ. ജമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് ഒരു മണിക്കൂർ പത്തു മിനിറ്റ് സമയം മൊഴി രേ ഖപ്പെടുത്തിയത്.
വിഡിയോയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് പി. വാഹിദും തന്നെ അപകീർത്തിപ്പെടുത്താൻ കൃത്രിമമായി നിർമിച്ചതാണ് വിഡിയോ എന്ന രാഘവെൻറ പരാതി എ.കെ. ജമാലുദ്ദീനുമാണ് അന്വേഷിക്കുന്നത്. മൊഴിയെടുക്കലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയെങ്കിലും എം.കെ. രാഘവൻ എത്താത്തതിനാൽ ഞായറാഴ്ച വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ 7.15ഓടെ സിവിൽ സ്റ്റേഷന് സമീപത്തെ വീട്ടിലെത്തി പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.
മാധ്യമപ്രവർത്തകരെന്ന‌് പറഞ്ഞാണ‌് ചാനൽ സംഘം സമീപിച്ചതെന്നും വിഡിയോയിൽ കൃത്രിമം നടന്നുവെന്നുമുള്ള മുൻ നിലപാട് രാഘവൻ പൊലീസിനോട് ആവർത്തിച്ചെന്നാണ് സൂചന. വാർത്ത പുറത്തുവിട്ട ടി.വി 9 ഭാരത് വർഷ ഹിന്ദി ചാനൽ മേധാവിയുടെയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കുമെന്ന‌് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായ വിഡിയോയും ചാനൽ അധികൃതരിൽനിന്ന് ശേഖരിച്ച് പരിശോധിക്കും.
പറയാനുള്ളതെല്ലാം പൊലീസിനോട‌് പറഞ്ഞെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അത‌് നടക്കട്ടെയെന്നും എം.കെ. രാഘവൻ പ്രതികരിച്ചു. മറ്റു കാര്യങ്ങൾ നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.