എം.കെ രാഘവനെതിരെയുള്ള ഒളികാമറ വിവാദം: ചാനൽ സംഘത്തി​െൻറ മൊഴിയെടുത്തു

കോഴിക്കോട്​: കോഴിക്കോട്​ ലോക്​സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചാനല്‍ സംഘത്തില്‍ നിന്ന് മൊഴിയെടുത്തു. ചാനല്‍ ഓഫീസിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. ഒളികാമറ ഓപ്പറേഷനില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ മൊഴിയും രേഖപ്പെടുത്തി.

ഒളിക്യാമറ വിവാദത്തി​​െൻറ അന്വേഷണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകരെന്ന നിലയില്‍ ചാനല്‍ സംഘം തന്നെ സമീപിച്ചിരുന്നെന്നും പല കാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ തെരഞ്ഞെടുപ്പും ചര്‍ച്ചയായെന്നും രാഘവന്‍ അന്വേഷണ സംഘത്തിന്​ മൊഴി നൽകിയിരുന്നു.

ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും താന്‍ പറയാത്ത കാര്യങ്ങളുമാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തതെന്നുമാണ്​ രാഘവന്‍ അന്വേഷണ സംഘത്തോട്​ പറഞ്ഞത്​. ഇതി​​െൻറ അടിസ്ഥാനത്തിലാണ് ടിവി 9 ഭാരത് വര്‍ഷി​​െൻറ മേധാവികളുടെയും രാഘവനെ സമീപിച്ച ചാനൽ സംഘത്തി​​െൻറയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ്​ തീരുമാനിച്ചത്.

ഇവരില്‍ നിന്ന് എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളും ശേഖരിച്ചതായാണ് വിവരം. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ വേണ്ടി വരും. എന്നാല്‍ അതിന് മുന്‍പ് തന്നെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം സമര്‍പ്പിക്കുമെന്നാണ് സൂചന.

തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് കാണിച്ച് രാഘവന്‍ നൽകിയ പരാതിയിലും രാഘവനെതിരെ എല്‍.ഡി.എഫ് നൽകിയ പരാതിയിലുമാണ് അന്വേഷണം നടക്കുന്നത്.

Tags:    
News Summary - sting operation against mk raghavan; police collects statement from channel -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.