ചെമ്പൂച്ചിറ ഹൈസ്‌കൂളിലെ പ്രവർത്തികൾക്ക് സ്​റ്റോപ് മെമ്മോ; കരാറുകാരൻ നടത്തിയ മറ്റൊരു നിർമാണത്തിലും ഗുണനിലവാരമില്ലെന്ന്​ കിഫ്​ബി

തിരുവനന്തപുരം: നിർമാണത്തിൽ പരാതി ഉയർന്ന തൃശൂർ ചെമ്പൂച്ചിറ സ്‌കൂളിലെ പദ്ധതിയിലെ കരാറുകാരൻ നടത്തിയ നിലമ്പൂർ ജി.വി.എച്ച്.എസ്.എസിലെ പ്രവർത്തികൾ നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെപ്പിച്ചിരു​െന്നന്ന്​ കിഫ്​ബി അറിയിച്ചു. ചെമ്പൂച്ചിറ ഹൈസ്‌കൂളിലെ പ്രവർത്തികൾക്ക് സ്​റ്റോപ് മെമ്മോ നൽകി. കൈറ്റ്​ എസ്​.പി.വി ആയ നാല്​ പ്രോജക്ടുകൾ മോശം പ്രവർത്തിയും ഗുണനിലവാര പ്രശ്‌നങ്ങളും കാരണം നിർത്തിവെപ്പിച്ചതായും കിഫ്​ബി അറിയിച്ചു.

പരാതി ഉയർന്ന സ്‌കൂളിലെ പ്രവർത്തികൾ ഏറ്റെടുത്ത അതേ കരാറുകാരൻ ഏഴു പ്രോജക്ടുകളാണ് ആകെ ചെയ്തത്. അതിൽ മൂന്നെണ്ണം പരിശോധിച്ചു. ഒരെണ്ണം ഗുണനിലവാരക്കുറവ് കാരണം നിർത്തിവെപ്പിച്ചു. മാധ്യമങ്ങളിലൂടെ ഉയർന്ന പരാതികളെക്കുറിച്ച്​ ഡിസംബർ ഒന്നിന് പരിശോധന നടത്തും.

പ്ലാനിങ്​, ഡിസൈൻ, നടപടിക്രമങ്ങൾ, നിർവഹണം, ഗുണനിലവാര മാനേജ്‌മെൻറ്​ തുടങ്ങിയ പരിശോധിച്ച് അന്തിമ റിപ്പോർട്ട് നൽകും. അഞ്ചുകോടി പദ്ധതിയിൽ വരുന്ന 141 സ്‌കൂളുകളിൽ 74 എണ്ണവും മൂന്ന്​ കോടി പദ്ധതിയിൽ വരുന്ന 96 സ്‌കൂളുകളിൽ 33 എണ്ണവും പരിശോധിച്ചുകഴിഞ്ഞു.

പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കുകയാണ് കിഫ്ബിയുടെ പ്രാഥമിക ചുമതല. നടത്തിപ്പ്​ ചുമതല അതാത് സ്‌പെഷൽ പർപസ് വെഹിക്കിളുകൾക്കാണ്. കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതികളിൽ സാ​േങ്കതിക ഗുണനിലവാര പരിശോധന, ഭരണപരമായ പരിശോധന എന്നിവയാണ്​ കിഫ്​ബി നടത്തുക.

റാൻഡം ആയും പരാതികളുടെ അടിസ്ഥാനത്തിലും കിഫ്ബി നടത്തും. പരാതി ഉണ്ടായ പദ്ധതികളുടെ കരാറുകാർക്ക് ഇതേവരെ പൂർണമായും പണം നൽകിയിട്ടില്ല. ഗുണനിലവാരം ഉറപ്പുവരുത്തുന്നതുവരെ കിഫ്ബി തുക നൽകില്ല.

Tags:    
News Summary - Stop memo for activities at Chempuchira High School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.