കോട്ടക്കൽ: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച പെരിന്തൽമണ്ണയിലെ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെൻററിനോട് സർക്കാറിെൻറ അവഗണന അവസാനിപ്പിക്കണമെന്ന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി അസോസിയേഷൻ കേരള ചാപ്റ്റർ സംഗമം ആവശ്യപ്പെട്ടു.
2020ഓടെ സമ്പൂർണ സർവകലാശാലയാകുമെന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാൻ ആവശ്യമായ കോഴ്സുകളും കെട്ടിടങ്ങളും ഫണ്ടും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംഗമം പൂർവ വിദ്യാർഥി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. പി.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. അലീഗഢ് പൂർവവിദ്യാർഥികളുടെ കൂട്ടത്തിൽനിന്ന് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അബ്ദുറഹിമാൻ കാരാട്ട്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൗസിയ നാസർ പറവണ്ണ,
ആലിപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
സെക്രട്ടറി ക്യാപ്റ്റൻ അബ്ദുൽ ഹമീദ്, ഡോ. ഹുസൈൻ രണ്ടത്താണി, എം. അയ്യൂബ്, എൻ.സി. അബ്ദുല്ലക്കോയ, ഡോ. കെ.എം. അബ്ദുറഷീദ്, ഡോ. പി. ആലസ്സൻ, ഡോ. മുഹമ്മദ് കുഞ്ഞി, ഡോ. അബ്ദുൽ അസീസ്, പ്രഫ. അഷ്റഫ് ചേക്കത്ത്, പി.കെ. ഇല്യാസ്, അബ്ദുന്നാസർ പറവണ്ണ, പ്രഫ. ഫസലുറഹ്മാൻ, ഫനീഫ പേന്ത്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.