ദേ​ശ​മം​ഗ​ല​ത്ത് ഫാ​മി​ലെ കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്ന നി​ല​യി​ൽ

ഫാമിൽ തെരുവുനായ് ആക്രമണം; 55 കോഴികളെ കൊന്നു

ചെ​റു​തു​രു​ത്തി: ദേ​ശ​മം​ഗ​ല​ത്ത് വീ​ട്ടി​ലെ ഫാ​മി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. 55ഓ​ളം നാ​ട​ൻ കോ​ഴി​ക​ളെ കൊ​ന്നു. ദേ​ശ​മം​ഗ​ലം അ​ഞ്ചാം വാ​ർ​ഡ് പ​ല്ലൂ​ർ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ മാ​ധ​വ​നും ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യും മ​ക​ൻ മ​ഹേ​ഷു​മാ​ണ് ഫാം ​ന​ട​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ഫാ​മി​ലെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​യാ​യ സൈ​നു​ദ്ദീ​ന്റെ വീ​ട്ടി​ലെ അ​ഞ്ച് കോ​ഴി​ക​ളെ​യും തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ര​ണ്ടു വീ​ട്ടു​കാ​രും ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വ​രം അ​റി​യു​ന്ന​ത്.

സ​മീ​പ​ത്തെ സി.​സി.​ടി.​വി നോ​ക്കി​യ​പ്പോ​ഴാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട​ത്. സ്വ​കാ​ര്യ ബാ​ങ്കി​ൽ നി​ന്ന് ലോ​ൺ എ​ടു​ത്താ​ണ് ഇ​വ​ർ കോ​ഴി​ക​ളെ വ​ള​ർ​ത്തി മു​ട്ട വി​ൽ​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

Tags:    
News Summary - Stray dog ​​attack on farm; 55 chickens were killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.