മുണ്ടക്കൈ ദുരന്തം: ചാലിയാറിലൂടെ ഒഴുകിവന്ന ശരീരഭാഗം കണ്ടെത്തി

എടക്കര: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ചാലിയാറിലൂടെ ഒഴികിവന്ന ഒരു ശരീരഭാഗം ഞായറാഴ്ച കണ്ടെത്തി. പുഴയോരത്തെ കിണറുകള്‍ വൃത്തിയാക്കാനിറങ്ങിയ ട്രോമാ കെയര്‍ അംഗങ്ങളും നാട്ടുകാരുമാണ് അമ്പിട്ടാംപൊട്ടി ഭാഗത്തുനിന്ന് ശരീരഭാഗം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ളതായിരുന്നു ശരീരഭാഗം.

പോത്തുകല്ല് എസ്.ഐ കെ. സോമന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹഭാഗം ആംബുലന്‍സില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് അയച്ചു. ചാലിയാറില്‍ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിലധികമായി മൃതദേഹങ്ങളോ ഭാഗങ്ങളോ കണ്ടെത്തിയിരുന്നില്ല. 

Tags:    
News Summary - Wayanad Landslide Chaliyar River in the neighboring district of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.