ആലപ്പുഴ: നഗരത്തിൽ 32 പേർക്ക് പട്ടിയുടെ കടിയേറ്റ സംഭവത്തിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷബാധയേറ്റു ച ത്ത നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പേ സ്ഥിരീകരിച്ചത്. ബുധനാഴ്ച നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ന ായ്ക്കൾ ഒാടിച്ചിട്ട് പരിക്കേൽപ്പിച്ചത് 32 പേരെയായിരുന്നു.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻറ്, ബോട്ട് ജ െട്ടി, കല്ലുപാലം, തത്തംപള്ളി, ജില്ലാക്കോടതിപ്പാലം, മുല്ലയ്ക്കൽ ഭാഗങ്ങളിലാണ് അക്രമണമുണ്ടായത്. ഉച്ചക്ക് രണ്ട് മുതൽ കറുപ്പ്, ഇളംതവിട്ട് നിറത്തിലുള്ള നായ്ക്കൾ റോഡിലൂടെ ഓടിനടന്ന് കണ്ണിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ആഴത്തിൽ കടിയേറ്റ 15 പേരെ പ്രത്യേക കുത്തിവെപ്പിനായി വണ്ടാനം മെഡിക്കൽ കോളജ് പ്രിവൻറീവ് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കടിയേറ്റവരിൽ ഭൂരിഭാഗവും കൈനകരി, കലവൂർ, മണ്ണഞ്ചേരി, പാതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിൽ വിശ്രമമുറിയിലേക്ക് പോവുകയായിരുന്ന വനിതാ കണ്ടക്ടർ സി.പി. അമ്പിളിക്കും കടിയേറ്റു. വെറ്റിനറി ഡോക്‌ടർ ഉൾപ്പെട്ട പൊലിസ് സംഘം നഗരത്തിൽ പേ വിഷബാധയുള്ള നായകൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുമുണ്ട്.
വ്യാപകമായി ജനങ്ങളെ അക്രമിക്കുന്നതിനാൽ നായ്ക്കൾക്ക് ഉറപ്പായും പേവിഷ ബാധയുണ്ടാകാമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് േഡാ. ജമുന വർഗീസ് പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ പരിക്കേറ്റവരും നാട്ടുകാരും മുഴുവൻ ആശങ്കയിലായിരിക്കുകയാണ്. ഇവ മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടോ എന്നതിനും ഇനിയും സ്ഥിരീകരണം ആയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.