കൊ​ര​ട്ടി​യി​ൽ കോ​ഴി​ഫാ​മി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്ന കോ​ഴി​ക​ൾ

കൊ​ര​ട്ടി​യി​ലെ ഫാ​മി​ൽ തെ​രു​വു​നാ​യ്ക്ക​ൾ 200 കോ​ഴി​ക​ളെ കൊ​ന്നു

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കോ​ഴി​ക​ളെ കൊ​ന്നു. കോ​നൂ​ർ സ്നേ​ഹ​ന​ഗ​റി​ൽ പൈ​നാ​ട​ത്ത് പൗ​ലോ​സി​ന്റെ കോ​ഴി​ഫാ​മി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 200ഓ​ളം കോ​ഴി​ക​ളെ കൊ​ല്ലു​ക​യും മ​റ്റു​ള്ള​വ​യെ പ​രി​ക്കേ​ൽ​പ്പി​ച്ച് അ​ർ​ധ പ്രാ​ണാ​വ​സ്ഥ​യി​ലാ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ ഫാ​മി​ലേ​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത്. ഫാ​മി​ന്റെ ഒ​രു​ഭാ​ഗ​ത്തെ പ്ലാ​സ്റ്റി​ക് ഷീ​റ്റ് ക​ടി​ച്ചു​കീ​റി​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ഫാ​മി​ലേ​ക്ക് ക​യ​റി​യ​ത്. 45 ദി​വ​സ​ത്തോ​ളം പ്രാ​യ​മെ​ത്തി​യ ഇ​റ​ച്ചി​ക്കോ​ഴി​ക​ളാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പ് മേ​ലൂ​രി​ൽ സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി. കു​റു​ക്ക​ന്മാ​ർ കോ​ഴി​ഫാ​മി​ൽ ക​ട​ന്ന് കോ​ഴി​ക​ളെ കൊ​ല്ലു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Street dogs kill chickens at farm in Koratti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.